-horticulture-mission

കണ്ണൂർ: കൃഷി ചെയ്യാൻ സാധിക്കാത്ത നഗരങ്ങളിൽ താമസിക്കുന്നവർക്കായി 'അടുക്ക് കൃഷി' പദ്ധതിയുമായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ . ഐ.സി.എ.ആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചിന്റെ സങ്കേതിക സഹായത്തോടെയാണ് അടുക്ക് കൃഷി നടപ്പിലാക്കുന്നത്.മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂ‌ർ,​തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കോർപ്പറേഷനുകളിൽ താമസക്കാരായ ഗുണഭോക്താക്കൾക്കായി 330 യൂണി​റ്റുകൾ 75 ശതമാനം ധനസഹായം പദ്ധതിക്ക് ലഭിക്കും. യൂണി​റ്റ് ഒന്നിന് 23,340 രൂപയാണ് ചെലവ്. ഇതിൽ 17,505 രൂപ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ വിഹിതമായി നൽകും. ബാക്കി 5835 രൂപ ഗുണഭോക്താക്കൾ നൽകണം.പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനും www.shm.kerala.gov.in എന്ന വെബ്‌സൈ​റ്റ് സന്ദർശിക്കാം.

ഒരു സ്ക്വയർ മീറ്ററിൽ നാല് അടുക്കുകൾ

ഒരു സ്‌ക്വയർ മീ​റ്റർ വിസ്തൃതിയിൽ സ്ഥാപിക്കുവാൻ കഴിയുന്ന നാല് അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രച്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, ഐ.ഐ.എച്ച്.ആർന്റെ 80 കിലോഗ്രാം പരിപോഷിപ്പിച്ച ചകിരിച്ചോറിൽ ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി, ബീൻസ് എന്നീ വിളകളുടെ വിത്ത്, സസ്യ പോഷണസംരക്ഷണ പദാർത്ഥങ്ങൾ, 25 ലി​റ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവയുമുണ്ടാകും. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാ​റ്റുകയുമാവാം..