df

കൊച്ചി: ഡോ:ബോസ് ഫാർമ്മയുടെ മൂന്ന് പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്നു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനംചെയ്തു. ചോക്ലേറ്റ്, വാനില ഫ്ലേവറുകളിലുള്ള പ്രോട്ടീൻപൗഡറുകൾ, വൈറ്റമിൻ സി എഫർവെസന്റ് ടാബ്‌ലറ്റുമാണ് പുതിയ ഉത്പന്നങ്ങൾ. എസ്.കെ.സി.സി.ആർ ചെയർമാൻ ഡോ. എസ്.കൃഷ്ണകുമാർ ഹൈബി ഈഡനിൽനിന്ന് ആദ്യ ഉത്പന്നം സ്വീകരിച്ചു. ഡോ: ബോസ് ഫാർമ്മ മാനേജിംഗ് ഡയറക്ടർ കെ.യദുകൃഷ്ണ പുതിയ ഉത്പന്നങ്ങളെ പരിചയപ്പെടുത്തി. ഡോ:കെ.വി.ഷൈൻ(എറണാകുളം ഐ.എച്ച്.കെ ജില്ലാ പ്രസിഡന്റ്), ഡോ.ബിപിൻ(ഇ.എൻ.ടി സർജൻ, ജനറൽ ഹോസ്പിറ്റൽ എറണാകുളം), അഡ്വ.പി.എസ് ജ്യോതിസ്(എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ) എന്നിവർ സംസാരിച്ചു. ഡോ:ബോസ് ഫാർമ്മ ജനറൽ മാനേജർ എബി ജോർജ്ജ് നന്ദി പറഞ്ഞു.