df

കൊച്ചി: ഫ്രഞ്ച് വാഹനനിർമ്മാതാക്കളായ റെനോൾട്ടിന്റെ സെവൻ സീറ്റർ കോംപാക്ട് എസ്.യു.വിയായ ട്രൈബറിന്റെ വിൽപ്പന ഒരുലക്ഷം കടന്നു. 2019 ലാണ് ഇന്ത്യൻ വിപണിയിൽ ട്രൈബർ അവതരിപ്പിച്ചത്. 2021 ൽ ഫോർസ്റ്റാർ സേഫ്റ്റി റേറ്റിംഗ് കരസ്ഥമാക്കി. ''സ്‌പേസ് ഫോർ എവരിതിംഗ്' എന്ന പരസ്യ വാചകത്തെ അന്വർത്ഥമാക്കുന്ന തരത്തിലാണ് വാഹനത്തിന്റെ ഉൾവശത്തെ സ്ഥലസൗകര്യം.

എൽ.ഇ.ഡി ഡി.ആർ.എൽ പ്രൊജക്ടർ ഹെഡ്‌ലാമ്പ്, നാല് എയർ ബാഗുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ്, ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർ പ്ലേ ടച്ച് സ്‌ക്രീൻ സിസ്റ്റം, റിവേഴ്‌സ് കാമറ, മടക്കിവച്ചും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള രണ്ടാംനിരയിലെ സീറ്റുകൾ,​ 625 ലിറ്റർ ബൂട്ട് സ്‌പേസ്, പുഷ് ബട്ടൻ സ്റ്റാർട്ട് വിത്ത് സ്മാർട്ട് കീ തുടങ്ങി ന്യൂജൻ ഫീച്ചറുകൾ മുഴുവൻ കോർത്തിണക്കിയ ട്രൈബറിന്റെ വില തുടങ്ങുന്നത് 5.69 ലക്ഷം മുതലാണ്.

ഇപ്പോൾ ഒരുലക്ഷം യൂണിറ്റുകൾ വിറ്റതിന്റെ ഭാഗമായി കമ്പനി ലിമിറ്റഡ് എഡിഷൻ മോഡലും പുറത്തിറക്കി. കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ നിരത്തുകൾ കീഴടക്കി മുന്നേറുകയാണ് റെനോൾട്ട്. ഡസ്റ്റർ, ക്വിഡ്, കൈഗർ തുടങ്ങി ഇന്ത്യൻ നിരത്തുകൾ കീഴടക്കിയ ഒരുപിടി വാഹന ശ്രേണി തന്നെ 120 വർഷത്തെ പാരമ്പര്യമുള്ള റെനോൾട്ടിനുണ്ട്. 110 വർഷത്തെ ബിസിനസ്സ് പാരമ്പര്യമുള്ള ടി.വി.എസ് ഗ്രൂപ്പാണ് റെനോയുടെ കേരളത്തിലെ വിതരണക്കാർ.