kk

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. നേരത്തെ പോസ്റ്റ്]മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലും മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കിറ്റെക്സ് എംഡി സാബു എം ജേക്കബ് രംഗത്തെത്തിയിരുന്നു. പി വി ശ്രീനിജൻ എം.എല്‍.എയ്ക്ക് ദീപുവിന്റെ മരണത്തില്‍ പങ്കുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. അതേസമയം പ്രതികള്‍ സി.പി,​എം പ്രവര്‍ത്തകരാണെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദീപു ട്വന്റി20 പ്രവര്‍ത്തനം നടത്തിയതിനാലാണ് വിരോധമെന്നും എഫ്.ഐ. ആറില്‍ പറയുന്നു.