battery

ടെഹ്‌റാൻ: പരീക്ഷണമായി ലിംഗത്തിൽ എഎ സൈസ് ബാറ്ററി തിരുകിക്കയറ്റിയ 49കാരന് സംഭവിച്ചത് മാസങ്ങൾ നീണ്ടുനിന്ന കുഴപ്പങ്ങൾ. ഇറാനിലെ ടെഹ്‌റാനിലാണ് സംഭവം. പരീക്ഷണം പാളിയതോടെ ഇയാളുടെ ലിംഗത്തിനുള‌ളിൽ 24 മണിക്കൂറോളം ബാറ്ററി കുടുങ്ങി. ഓപറേഷൻ കൂടാതെ ബാറ്ററി പുറത്തെടുക്കാൻ സാധിച്ചതോടെ ഇയാളെ ഡിസ്‌ചാർജ് ചെയ്‌തു.

2021 ഏപ്രിലിലെ ഈ സംഭവത്തിന് ശേഷം ആറ് മാസം കഴിഞ്ഞ് നേരെ മൂത്രമൊഴിക്കാൻ സാധിക്കാതെ വരികയും മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നതായ പ്രശ്‌നം ഉണ്ടാകുകയും ചെയ്‌തതോടെ വീണ്ടും ഇയാൾ ചികിത്സ തേടി. പരിശോധനയിൽ ബാറ്ററിയിലെ വിഷാംശങ്ങൾ കാരണം മൂത്രനാളിയിൽ തകരാർ കണ്ടെത്തി. പിന്നീട് ഇതിന്റെ തകരാർ പരിഹരിക്കാൻ ലിംഗത്തെയും മലദ്വാരത്തെയും ബന്ധിപ്പിക്കുന്ന പെരിനിയം എന്ന കോശത്തിൽ തുറന്ന് ശസ്‌ത്രക്രിയ നടത്തി. കവിളിലെയും ചുണ്ടിലെയും ത്വക്ക് ഗ്രാഫ്‌റ്റ് ചെയ്‌ത് പിടിപ്പിച്ചാണ് ഈ ഭാഗത്ത് പ്രശ്‌നം പരിഹരിച്ചത്. ഏതാണ്ട് മൂന്നാഴ്‌ച കൊണ്ട് ചികിത്സ നടത്തി ഇയാളെ ആശുപത്രിയിൽ നിന്നും വിടാനായി. ആറ് മാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ ലിംഗത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി കണ്ടെത്തി.

ടെഹ്‌റാനിൽ ഷാബിദ് ബെഹെഷ്‌തി സ‌ർവകലാശാലയിലെ യൂഫോളജി കേസിലെ റിപ്പോർട്ടിലാണ് ഈ കേസുള‌ളത്. സാധാരണയായി മാനസിക രോഗമുള‌ളവരും ലഹരി ഉപയോഗം മൂലമോ ഗർഭനിരോധക മാർഗങ്ങളിൽ വരുന്ന കുഴപ്പമോ ആണ് ഇത്തരം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാറെന്ന് ഡോക്‌ടർമാർ റിപ്പോർട്ടിൽ അറിയിച്ചു.