
കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കെ.ടി.ഡി.സിയുടെ റിസോർട്ടുകളിൽ വനിതകൾ ഉൾപ്പെടുന്ന റൂം ബുക്കിംഗിൽ 50 ശതമാനം കിഴിവും കോംപ്ലിമെന്ററി ഡിന്നറും നൽകുന്നു. പ്രീമിയം റിസോർട്ടുകളായ ബോൾഗാട്ടി(കൊച്ചി), ടീകൗണ്ടി(മൂന്നാർ), വാർട്ടർസ്കേപ്സ്(കുമരകം), സമുദ്ര(കോവളം), ആരണ്യനിവാസ്, ലേക്ക്പാലസ്(തേക്കടി), മാസ്ക്കറ്റ് ഹോട്ടൽ(തിരുവനന്തപുരം) എന്നിവിടങ്ങളിലും ബഡ്ജറ്റ് റിസോർട്ടുകളായ ഗോൾഡൻപീക്ക്(പൊന്മുടി), പെരിയാർഹൗസ് (തേക്കടി), സുവാസം കുമരകം ഗേറ്റ്‌വേ റിസോർട്ട്(തണ്ണീർമുക്കം), ഗ്രാൻഡ് ചൈത്രം(തിരുവനന്തപുരം), പെപ്പർ ഗ്രോവ്(സുൽത്താൻ ബത്തേരി), റിപ്പിൾലാൻഡ്(ആലപ്പുഴ), ഫോക്ക്‌ലാൻഡ്(പറശിനിക്കടവ്), ലൂംലാൻഡ്(കണ്ണൂർ), നന്ദനം(ഗുരുവായൂർ), ഗാർഡൻഹൗസ് (മലമ്പുഴ) എന്നിവിടങ്ങളിലുമാണ് ഓഫറുള്ളത്. കൂടാതെ, കെ.ടി.ഡി.സിയുടെ റസ്റ്റോറന്റുകളിൽ വനിതകളോടൊപ്പം വരുന്നവർക്കും 20ശതമാനം കിഴിവ് ഭക്ഷണത്തിന് നൽകും. മാർച്ച് ആറുമുതൽ 12വരെയാണ് ഓഫർ. ബുക്കിംഗിന്: centralreservation@ktdc.com. ഫോൺ: 9400008585, 0471- 2316736, 2725213. കൂടുതൽ വിവരങ്ങൾക്ക്: www.ktdc.com.