varun-gandhi

ന്യൂഡൽഹി: യുക്രെയിൻ രക്ഷാപ്രവർത്തനം കേന്ദ്രസർക്കാർ അവസരമായി മാറ്റുന്നുവെന്ന ഗുരുതര വിമർശനവുമായി ബി.ജെ.പി എം.പി വരുൺ ഗാന്ധി. എല്ലാ ദുരന്തങ്ങളെയും അവസരമായി മാറ്റരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്രസർക്കാർ കൃത്യമായ സമയത്ത് തീരുമാനം എടുക്കാത്തത് കൊണ്ടാണ് 15,000 വിദ്യാർത്ഥികൾ യുദ്ധഭൂമിയിൽ കുടുങ്ങിയത്. വിദ്യാർത്ഥികളെ സുരക്ഷിതമായി തിരികെ എത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിദ്യാർത്ഥികളുടെ എസ്.ഒ.എസ് വീഡിയോകളടക്കം പങ്കിടുകയും വിദ്യാർത്ഥികളെ വേഗത്തിൽ തിരികെ കൊണ്ടുവരാത്തതിന് സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു.