df

കൊച്ചി: ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറായി കെ.ടി ബാലഭാസ്കരൻ ചുമതലയേറ്റു. കേരളസംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായിരുന്നു. വനിതാവികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് സെക്ടർ റിഫോംസ്- സ്വജൽധാര കുടിവെള്ളപദ്ധതികളുടെ ടീംലീഡർ, സി-ഡിറ്റ് രജിസ്ട്രാർ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, പ്രവാസി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ വികസന കോർപ്പറേഷൻ ഡയറക്ടർ, എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്.