kk

കീവ് : ലോകത്തെ ഏറ്റവും വലിയ വിമാനമായ യുക്രെയിന്റെ മ്രിയ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി സ്ഥിരീകരിച്ചു. . ഞായറാഴ്ച കീവിനടുത്തെ എയര്‍ഫീല്‍ഡിലുണ്ടായ ആക്രമണത്തിലാണ് എ.എൻ -225 മ്രിയ വിമാനം തകര്‍ക്കപ്പെട്ടതായി യുക്രെയിൻ സ്ഥിരീകരിച്ചത്. റഷ്യയുടെ ആക്രമണത്തെ അപലപിച്ച യുക്രെയിന്‍ തങ്ങളുടെ സ്വപ്ന വിമാനം പുനര്‍നിര്‍മിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡിന്റെ ഇരുണ്ട നാളുകളിൽ പ്രത്യാശയുടെ പ്രതീകമായിരുന്ന വിമാനമാണ് റഷ്യ നശിപ്പിച്ചതെന്ന് യുക്രെയിന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. കൊവിഡ് വ്യാപന വേളയില്‍ നിരവധി ജീവന്‍ രക്ഷാ വാക്സിന്‍, പി.പി.ഇ കിറ്റ് എന്നിവ ലോകത്താകമാനം വിതരണം ചെയ്ത വിമാനമാണ് റഷ്യന്‍ സേന യുദ്ധമര്യാദകള്‍ ലംഘിച്ച് തകര്‍ത്തതെന്നും യുക്രെയിന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

A symbol of hope in the darkest hours of COVID, 🇺🇦’s Mriya (Dream), the world’s largest plane, carried vast quantities of life-saving vaccine and PPE around the globe. It is now destroyed by Russian invaders in its war against Ukraine and the wider world#StopRussianAggression pic.twitter.com/rXMkfO9qWc

— MFA of Ukraine 🇺🇦 (@MFA_Ukraine) February 27, 2022

'ഞങ്ങളുടെ മ്രിയയെ തകര്‍ക്കന്‍ റഷ്യയ്ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യുറോപ്യന്‍ രാഷ്ട്രമെന്ന നമ്മുടെ സ്വപ്നം തകര്‍ക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല. നമ്മള്‍ ജയിക്കും' - മ്രിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് യുക്രെന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.

This was the world’s largest aircraft, AN-225 ‘Mriya’ (‘Dream’ in Ukrainian). Russia may have destroyed our ‘Mriya’. But they will never be able to destroy our dream of a strong, free and democratic European state. We shall prevail! pic.twitter.com/TdnBFlj3N8

— Dmytro Kuleba (@DmytroKuleba) February 27, 2022

84 മീറ്റര്‍ നീളമുള്ള വിമാനത്തില്‍ 250 ടണ്‍ (551,000 പൗണ്ട്) വരെ ചരക്ക് കൊണ്ടുപോകാന്‍ കഴിയും. യുക്രൈനിയന്‍ എയറോനോട്ടിക്സ് കമ്പനിയായ ആന്റോനോവ് നിര്‍മിച്ച മ്രിയയ്ക്ക് മണിക്കൂറില്‍ 850 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാനാകും. 1988ലാണ് എൻ -225 മ്രിയ ആദ്യമായി പറന്നുയര്‍ന്നത്.