liverpool

ലണ്ടൻ : ആവേശം നിറഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസിയെ 11-10ന് കീഴടക്കിയ ലിവർപൂൾ ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാൾ കിരീടം സ്വന്തമാക്കി. വെംബ്ളിയിൽ നടന്ന ഫൈനലിൽ നിശ്ചിത സമയത്തും അധികസമയത്തും നരുടീമുകൾക്കും ഗോളടിക്കാൻ കഴിയാതെവന്നതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ചെൽസിക്ക് വേണ്ടി 11-ാമത്തെ കിക്കെടുത്ത ഗോൾ കീപ്പർ കെപ്പ അരിസബലാഗയ്ക്ക് പിഴച്ചതോടെയാണ് ലിവർപൂളിന് കിരീടം നേടാനായത്.

2012ന് ശേഷം ആദ്യമായാണ് ലിവർപൂൾ ലീഗ് കപ്പ് സ്വന്തമാക്കുന്നത്.

നിശ്ചിത സമയത്ത് ലിവർപൂൾ ഒരു തവണയും ചെൽസി മൂന്ന് തവണയും വലകുലുക്കിയെങ്കിലും റഫറി എല്ളാം ഓഫ് സൈഡ് വിളിച്ചിരുന്നു. പെനാൽറ്റി സേവ് ചെയ്യുന്നതിൽ സ്പെഷ്യലിസ്റ്റായതിനാൽ അധികസമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ചെൽസി തങ്ങളുടെ ഗോൾ കീപ്പർ എഡ്വാർഡ് മെൻഡിയെ മാറ്റി അരിസബലാഗയെ ഇറക്കിയത്. പന്നാൽ ഒരു കിക്കുപോലും സേവ് ചെയ്തില്ലെന്ന് മാത്രമല്ല അരിസബലാഗ തന്റെ കിക്ക് പാഴാക്കുകയും ചെയ്തു.