ligesh
ഹരിദാസ് വധക്കേസിലെ പ്രതിലിജേഷ് കണ്ണൂര്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കണ്ണൂർ: ഹരിദാസ് വധക്കേസിൽ തന്നെ പ്രതിചേർത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും താൻ ആർക്കും വാട്ട്സ് ആപ്പ് കാൾ ചെയ്തിട്ടില്ലെന്നും കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട തലശേരി നഗരസഭാ കൗൺസിലറും ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ്. തന്റെ കൂടെയുള്ളവരെ പൊലീസ് മർദ്ദിച്ചുവെന്നും കണ്ണൂർ കോടതിവളപ്പിൽ മാദ്ധ്യമപ്രവർത്തകരോട് ലിജേഷ് പറഞ്ഞു.
കേസിൽ പ്രതികളായ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെ കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി മാർച്ച് നാലുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ലിജേഷിന് പുറമെ പുന്നോലിലെ കെ.വി. വിമിൻ, ഗോപാല പേട്ടയിലെ എം.സുനേഷ്, പുന്നോലിലെ അമൽ മനോഹരൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇതുവരെ ഇവർ റിമാൻഡിലായിരുന്നു.