
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. ഭൂലോകനാഥനായ നീലകണ്ഠന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ പ്രധാനമാണ് ശിവരാത്രി വ്രതം. പരമശിവനുവേണ്ടി പാര്‍വതീ ദേവി ഉറക്കമിളച്ചു പ്രാര്‍ത്ഥിച്ച്ത് ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാലാണ് എല്ലാ വര്‍ഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ശിവരാത്രിയായി ആഘോഷിക്കുന്നത്.
സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസുണ്ടാവാന്‍ ഉത്തമമത്രേ. ദമ്പതികള്‍ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമെന്ന് വിശ്വാസം.
ശിവരാത്രി വ്രതം അനുഷ്ഠിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്.
ശിവരാത്രി ദിനത്തില്‍, അതിരാവിലെ എഴുന്നേറ്റു കുളിച്ചതിന് ശേഷം വേണം എല്ലാ കാര്യവും ചെയ്യാൻ. എന്നാല്‍ കുളിക്കുമ്പോള്‍ അതില്‍ അല്പം എള്ള് തിളപ്പിച്ച വെള്ളം കുളിക്കുന്നതിന് ഉപയോഗിക്കണം. ഇത് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച്, അടുത്തുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.
അതിന് ശേഷം വീട്ടില്‍ തന്നെ ശിവപൂജ നടത്താവുന്നതാണ്. പാൽ, തേന്‍, സുഗന്ധദ്രവ്യങ്ങള്‍, പൂക്കള്‍, കോടി വസ്ത്രം, മറ്റ് പൂജാ സാമഗ്രികള്‍ എന്നിവ സമര്‍പ്പിച്ചുകൊണ്ട് വേണം പൂജ ചെയ്യാൻ. വീട്ടില്‍ പൂജ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ക്ഷേത്രത്തിൽ പൂജ വഴിപാടായി കഴിപ്പിക്കാം. ക്ഷേത്രത്തിലെ പുണ്യസ്നാന വേളയില്‍ പരമശിവന്റെ ദിവ്യനാമങ്ങള്‍ ജപിക്കുന്നത് വളരെ ശ്രേഷ്ഠമായി കണക്കാക്കുന്നതാണ്.
പുലര്‍ച്ചെ ആരംഭിക്കുന്ന ശിവരാത്രി വ്രതം പകലും രാത്രിയും തുടരും. പഞ്ചാംഗം നിര്‍ദ്ദേശിച്ച പ്രകാരം പാരണ സമയത്ത് മാത്രമേ ഉപവാസം അവസാനിപ്പിക്കാവൂ. ശിവരാത്രി ദിനത്തില്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നാല്‍ മാത്രമേ വ്രതാനുഷ്ഠാനത്തിന് ഫലമുണ്ടാവുകയുള്ളൂ. ഭക്ഷണം, പാനീയങ്ങള്‍, വെള്ളം എന്നിവ ഒഴിവാക്കുന്നതാണ് കര്‍ശനമായ ഉപവാസം. എന്നാല്‍ ഉപവാസത്തില്‍ പാലും വെള്ളവും പഴങ്ങളും കഴിക്കാവുന്നതാണ്.
മോശം ചിന്തകള്‍, മോശം കൂട്ടുകെട്ടുകള്‍, മോശം വാക്കുകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കണം. ഭക്തന്‍ പുണ്യകാര്യങ്ങള്‍ ചെയ്യുകയും അനുഷ്ഠിക്കുകയും എല്ലാ തിന്മകളില്‍ നിന്നും അകന്നുനില്‍ക്കുകയും വേണം. ഇതാണ് ശിവരാത്രി പുണ്യത്തെ മികച്ചതാക്കുന്നത്. ക്ഷേത്രപരിസരത്ത് താമസിക്കുന്നതും, ശിവനാമം ജപിക്കുന്നതും ഭഗവാന്റെ മഹത്വം ശ്രവിക്കുന്നതും എന്നിവ ഭക്തര്‍ക്ക് പുണ്യം നല്‍കുന്നതാണ്.
ജപിക്കേണ്ട മന്ത്രങ്ങള്‍
സമര്‍പ്പിക്കേണ്ട വഴിപാടുകള്‍
ശിവരാത്രി ദിനത്തില്‍ വൈകുന്നേരം ശിവക്ഷേത്രത്തില്‍ പുരുഷന്മാര്‍ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകള്‍ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്‌ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തില്‍ ഭക്തിപൂര്‍വം ശിവക്ഷേത്രദര്‍ശനം നടത്തിയാല്‍ നമ്മള്‍ അറിയാതെ ചെയ്ത പാപങ്ങള്‍ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതര്‍പ്പണം നടത്തിയാല്‍ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.