
ആരോഗ്യത്തിന് ചില ചെറിയ ഭക്ഷണങ്ങങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരത്തില്‍ ഒന്നാണ് എള്ള്. രണ്ടു തരം എള്ളാണ് ഉള്ളത് കറുത്ത എളളും ബ്രൗണ്‍ നിറത്തിലുള്ളതും. കറുത്ത എള്ളാണ് കൂടുതല്‍ നല്ലതെന്ന് പറയാം. കാരണം ഇതില്‍ അയേണ്‍ കൂടുതലാണ്.
എള്ള് കുതിര്‍ത്ത് കഴിക്കുന്നതാണ് ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് നല്ലത്.എള്ളില്‍ ഫാറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ഇതേ രൂപത്തില്‍ എത്തുന്നത് മറ്റു പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തടസമായി നില്‍ക്കുന്നു. എള്ള് കുതിര്‍ത്തു കഴിയുമ്പോള്‍ ഇതിലെ ഫൈററിക് ആസിഡ് നീങ്ങുന്നു. ഇതാണ് ഇത് കുതിര്‍ത്ത് കഴിക്കണം എന്നു പറയുന്നതിന്റെ കാര്യം.
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ എള്ളിനൊപ്പം ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണ്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഇതില്‍ ധാരാളമുണ്ട്. സ്ത്രീകളില്‍ സ്തനാര്‍ബുദ സാദ്ധ്യത കുറയ്ക്കാനും എള്ള് ഉത്തമം.
കാല്‍സ്യം, സിങ്ക് ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. ഇതുകൊണ്ടുതന്നെ വാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ്. എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണിത്.