krail

കൊച്ചി: കെ റെയിലിനെതിരായ ജനങ്ങളുടെ പ്രതിഷേധം സംസ്ഥാനത്ത് ഇന്നും. നെടുമ്പാശേരിയിൽ നെടുവണ്ണൂരിൽ കെ റെയിലുമായി ബന്ധപ്പെട്ട് എത്തിയ ഉദ്യോഗസ്ഥരെ ജനങ്ങൾ തടഞ്ഞു. കടുത്ത പ്രതിഷേധവും മുദ്രാവാക്യം വിളിയും പ്ളക്കാർഡ് ഉയർത്തി പ്രതിഷേധവുമാണ് പിന്നെയുണ്ടായത്. ബഹളത്തെ തുടർന്ന് ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

നെടുമ്പാശേരിയുടെയും ചെങ്ങമനാടിന്റെയും ഇടയിലെ അതിർത്തി പ്രദേശമായ നെടുവണ്ണൂരിൽ കഴിഞ്ഞ ദിവസവും കെ റെയിലിനെതിരായി ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ അന്ന് സ്ഥലത്തെ വീട്ടമ്മമാർ തടഞ്ഞു. വീട്ടുപറമ്പിൽ കല്ലിടാൻ സമ്മതിക്കില്ലെന്ന് വീട്ടമ്മമാർ നിലപാടെടുത്തു. ജില്ലയിലാകെ കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.