kk

ന്യൂ ഡല്‍ഹി: യുദ്ധം രൂക്ഷമായ യുക്രെയിന് സഹായമെത്തിക്കാൻ ഇന്ത്യ. മരുന്നുൾപ്പെടെയുള്ളവയാണ് ഇന്ത്യ എത്തിച്ചുനൽകുന്നത്. യുക്രെയിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അതേസമയം ബെലാറസില്‍ റഷ്യയും യുക്രെയിനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ആക്രമണം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്. വെടിനിര്‍ത്തല്‍ വേണമെന്നും റഷ്യന്‍ സൈന്യത്തെ തങ്ങളുടെ പ്രദേശത്ത് പിന്‍വലിക്കാന്‍ റഷ്യ തയ്യാറാവണമെന്നും നേരത്തെ യുക്രെയിന്‍ ആവശ്യപ്പെട്ടിരുന്നു.