
തിരുവനന്തപുരം: സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയിൽ തുടക്കമാകും. സംസ്ഥാന സമ്മേളനത്തിൽ മുൻമുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സ്ഥാപകനേതാക്കളിൽ ഒരാളുമായ വി.എസ്. അച്യുതാനന്ദൻ പങ്കെടുക്കുന്നില്ല. അച്ഛൻ പങ്കെടുക്കാത്ത സി.പി.എമ്മിന്റെ ആദ്യസമ്മേളനമാണ് ഇത്തവണത്തേതെന്ന് മകൻ വി.എ. അരുൺകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.
അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനമാണ് ഇത്തവണത്തേത്. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കൊവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ വി.എസിന് യാത്ര സാധ്യമല്ലാതെയായെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവായ വി.എസ് പങ്കെടുക്കാത്ത ആദ്യത്തെ സമ്മേനമാണ് എറണാകുളത്ത് നടക്കുന്നത്. മുന്‍കാല സമ്മേളനങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവായിരുന്നു വിഎസ്.
വി എ അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സമ്മേളനങ്ങള്‍! സന്തോഷവും ആവേശവുമായിരുന്നു. അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതെയായി. വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു.