p

മോസ്കോ: യുക്രെയിനിൽ കടന്നു കയറിയുള്ള റഷ്യയുടെ ആക്രമണം തുടരവേ, ഇന്നലെ ബലറൂസിൽ നടത്തിയ സമാധാന ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇതോടെ ആക്രമണാന്തരീക്ഷത്തിന് അയവു വരുമെന്ന പ്രതീക്ഷ മങ്ങി.

റഷ്യൻ സേന ഉടൻ ആക്രമണം അവസാനിപ്പിച്ച് പിൻവാങ്ങണമെന്ന് ഉപാധി വച്ച യുക്രെയിൻ, യൂറോപ്യൻ യൂണിയനോട് അടിയന്തര അംഗത്വം അഭ്യർത്ഥിക്കുകയും ചെയ്തു. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമായ യാതൊരു ഒത്തുതീർപ്പും സാദ്ധ്യമല്ലെന്ന നിലപാട് ചർച്ചയിലും ആവർത്തിക്കുകയായിരുന്നു റഷ്യ.

യുക്രെയിൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് പങ്കെടുത്തത്. ചർച്ച അഞ്ചര മണിക്കൂർ നീണ്ടു.

ഇതേസമയംതന്നെ, ഫ്രഞ്ച് പ്രിസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് പുട്ടിനുമായും പിന്നീട്

യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കിയുമായും ടെലിഫോണിൽ ചർച്ച നടത്തി വെടിനിറുത്തൽ അഭ്യർത്ഥിച്ചു.

ഇന്ന് അടിയന്തരമായി ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ളി ചേരുന്നുണ്ട്. റഷ്യയുടെ പിൻമാറ്റം ആവശ്യപ്പെട്ട് അമേരിക്ക പ്രമേയം കൊണ്ടുവരും. സുരക്ഷാ കൗൺസിലിൽ ഇത് റഷ്യ വീറ്റോ ചെയ്തിരുന്നു.

പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ വിമാനങ്ങൾക്ക് വിലക്ക് കല്പിച്ചതിനെ തു‌ടർന്ന് ഇന്ന് ജനീവയിൽ ചേരുന്ന യു.എൻ മനുഷ്യാവകാശ കൗൺസിലിൽ പങ്കെടുക്കാനുള്ള യാത്ര റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ,തങ്ങളുടെ വ്യോമപാതയിൽ ജർമ്മനി ഉൾപ്പെടെ 36 രാജ്യങ്ങൾക്ക് റഷ്യ വിലക്ക് ഏർപ്പെടുത്തി.

അഭയാർത്ഥികൾ 5 ലക്ഷം

# 16 കുട്ടികൾ അടക്കം 352 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ

# അഞ്ചു ലക്ഷത്തിലേറെ അഭയാർത്ഥികളെന്ന് യു.എൻ

# അഭയാർത്ഥികളിൽ മൂന്നു ലക്ഷത്തിലേറെയും പോളണ്ടിൽ

# കീവിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷിതമായി ഒഴിയാമെന്ന് റഷ്യ

# ഖാർകീവിൽ നിന്ന് റഷ്യൻ സേനയെ തുരത്തിയെന്ന് യുക്രെയിൻ

# ഖാർകീവിൽ റഷ്യയുടെ മിസൈൽ ആക്രമണം,11 മരണം

# ബെലറൂസിലെ എംബസി അമേരിക്ക അടച്ചു

# റഷ്യ വിടാൻ സ്വന്തം പൗരൻമാരാേട് അമേരിക്ക

# മോസ്കോ എംബസിയിൽ ജീവനക്കാരെ കുറച്ചു

ഓ​പ്പ​റേ​ഷ​ൻ​ ​ഗം​ഗ:

4​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ ​യു​ക്രെ​യിൻ
അ​തി​ർ​ത്തി​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്

489​ ​പേ​ർ​ ​കൂ​ടി​ ​എ​ത്തി

പ്ര​സൂ​ൻ​ ​എ​സ്.​ ​ക​ണ്ട​ത്ത്
ന്യൂ​ഡ​ൽ​ഹി​:​ ​യു​ക്രെ​യി​നി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ക്കാ​രെ​ ​ഒ​ഴി​പ്പി​ക്കു​ന്ന​ ​ഒാ​പ്പ​റേ​ഷ​ൻ​ ​ഗം​ഗ​ ​ദൗ​ത്യം​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​മ​ന്ത്രി​മാ​രാ​യ​ ​ഹ​ർ​ദീ​പ് ​സിം​ഗ് ​പു​രി,​ ​ജ്യോ​തി​രാ​ദി​ത്യ​ ​സി​ന്ധ്യ,​ ​കി​ര​ൺ​ ​റി​ജി​ജു,​ ​വി.​കെ.​സിം​ഗ് ​എ​ന്നി​വ​ർ​ ​അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ​ത്തും.​ ​റൊ​മാ​നി​യ​യി​ലും​ ​മോ​ൾ​ഡോ​വ​യി​ലും​ ​ജ്യോ​തി​രാ​ദി​ത്യ​ ​സി​ന്ധ്യ​യും​ ​ഹം​ഗ​റി​യി​ൽ​ ​ഹ​ർ​ദീ​പ് ​സിം​ഗ് ​പു​രി​യും​ ​സ്ളോ​വാ​ക്യ​യി​ൽ​ ​റി​ജി​ജു​വും​ ​പോ​ള​ണ്ടി​ൽ​ ​വി.​കെ​സിം​ഗും​ ​നേ​തൃ​ത്വം​ ​ന​ൽ​കും.
അ​തേ​സ​മ​യം,​ ​ര​ണ്ടു​ ​വി​മാ​ന​ങ്ങ​ളി​ലാ​യി​ 489​ ​പേ​രെ​ ​ഇ​ന്ന​ലെ​ ​ന്യൂ​ഡ​ൽ​ഹി​ൽ​ ​എ​ത്തി​ച്ചു.​ ​വ​ന്ന​വ​രി​ലെ​ 48​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​കേ​ര​ള​ ​ഹൗ​സി​ൽ​ ​സൗ​ക​ര്യ​മൊ​രു​ക്കി.
റൊ​മാ​നി​യ​ൻ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ബു​ക്കാ​റെ​സ്റ്റ്,​ ​ഹം​ഗേ​റി​യ​ൻ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ബു​ഡാ​പെ​സ്റ്റ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​വി​മാ​ന​ങ്ങ​ളെ​ത്തി​യ​ത്.​ ​ബു​ക്കാ​റെ​സ്റ്റി​ൽ​ ​നി​ന്ന് ​എ​യ​ർ​ ​ഇ​ന്ത്യാ​ ​എ​ക്‌​സ്പ്ര​സ് ​വി​മാ​നം182​ ​യാ​ത്ര​ക്കാ​രു​മാ​യി​ ​ഇ​ന്നു​ ​രാ​വി​ലെ​ 9.30​ന് ​മും​ബ​യി​ലെ​ത്തും.​കീ​വി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് ​ട്രെ​യി​നി​ൽ​ ​പ​ടി​ഞ്ഞാ​റ​ൻ​ ​മേ​ഖ​ല​യി​ലേ​ക്ക് ​നീ​ങ്ങാ​ൻ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ ​നി​ർ​ദ്ദേ​ശി​ച്ചു.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗ​ത്തി​ലാ​ണ് ​മ​ന്ത്രി​മാ​രെ​ ​അ​യ​യ്ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​എം​ബ​സി​യി​ലെ​യും​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തി​ലെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സാ​ങ്കേ​തി​ക​ ​ത​ട​സ്സ​മു​ണ്ടാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ജ​യ​ശ​ങ്ക​റും​ ​പ​ങ്കെ​ടു​ത്തു.