mukundan
ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മുതിർന്ന നേതാവ് പി.പി.മുകുന്ദനെ മണത്തണയിലെ വീട്ടിൽ സന്ദർശിച്ചപ്പോൾ

പേരാവൂർ: ഗോവ ഗവർണർ പി എസ്.ശ്രീധരൻ പിള്ള മുതിർന്ന നേതാവ് പി.പി.മുകുന്ദനെ മണത്തണയിലെ വീട്ടിലെത്തി സന്ദർശിച്ചു. തീർത്തും സൗഹൃദപരമായിരുന്നു സന്ദർശനം.ശ്രീധരൻ പിള്ള എഴുതിയ പുസ്തകം പി.പി.മുകുന്ദന് സമ്മാനിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു.
ഇന്നലെ 2.45 ഓടെ മണത്തണയിലെ പി പി.മുകുന്ദന്റെ വീട്ടിലെത്തിയ അദ്ദേഹം 15 മിനിറ്റോളം ഇവിടെ ചിലവഴിച്ചാണ് മടങ്ങിയത്.

ദീർഘകാലം ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയായിരുന്ന പി.പി.മുകുന്ദനും ശ്രീധരൻപിള്ളയും തമ്മിലുള്ള കൂടിക്കാഴ്ച പാർട്ടി കേന്ദ്രങ്ങളിൽ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്.