
കോഴിക്കോട്: ബീഫ് സ്‌റ്റാളിൽ ഒരുമിച്ച് ജോലിചെയ്യുന്നയാളെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്‌ക്ക് പത്ത് വർഷം കഠിന തടവും പിഴ ശിക്ഷയും. വയനാട് പുൽപ്പളളി അത്തിക്കുനി വയൽചിറയിൽ അബ്‌ദുൾ നാസറിനാണ്(47) കോഴിക്കോട് ജില്ല അഡീഷണൽ ഡിസ്‌ട്രിക്‌ട് ആന്റ് സെഷൻസ് ജഡ്ജ് കെ.അനിൽകുമാർ ശിക്ഷ വിധിച്ചത്. 2017 ജൂൺ 25ന് പുലർച്ചെ ഒരുമണിയോടെയാണ് അബ്‌ദുൾ നാസർ സഹപ്രവർത്തകനായ കായണ്ണ നരിനട തയ്യുളളപറമ്പിൽ ഷാജി(46)യെ വധിക്കാൻ ശ്രമിച്ചത്. ഇവർ ജോലിനോക്കുന്ന ബാഫ് സ്‌റ്റാളിനോട് ചേർന്ന ഷെഡിൽവച്ചാണ് സംഭവം.
പ്രതിയായ അബ്‌ദുൾനാസറിന് 50,000 രൂപ പിഴശിക്ഷയം കോടതി വിധിച്ചു. പിഴയടക്കാത്തപക്ഷം ഒരു വർഷം മൂന്നുമാസം കൂടി ശിക്ഷയനുഭവിക്കണം. 16 സാക്ഷികളെ വിസ്‌തരിച്ച കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് പേരാമ്പ്ര എസ്.ഐ കെ.പി അനിൽകുമാറാണ്.