kk

ജോലിസംബന്ധമായ സാഹചര്യങ്ങളാൽ അകന്നിരിക്കുന്നതുകൊണ്ടോ ശാരീരികമോ മാനസികമായോ കാരണങ്ങളാലോ ദമ്പതികൾ തമ്മിൽ ലൈംഗികബന്ധത്തിൽ ഇടവേളയുണ്ടാകുന്നത് സാധാരണമാണ്. ലൈംഗികതയും ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ സെക്സിൽ ഉണ്ടാകുന്ന ഇടവേളകൾ ദമ്പതികളെ ബാധിക്കാറുണ്ട്. പ്രത്യുത്പാദനത്തിന് സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയ എന്നതു കൂടാതെ ആരോഗ്യത്തിന് ഗുണകരമായ പലകാര്യങ്ങളും സെക്സിലൂടെ ലഭിക്കുന്നു എന്നാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്.

സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, കുറഞ്ഞ രക്തസമ്മർദ്ദം, സമ്മർദ്ദത്തിന്റെ അളവ് കുറയുക, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുക എന്നിവ ഉൾപ്പെടെയുള്ള ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ലൈംഗിക ബന്ധത്തിലുമ്ടാകുന്ന ഇടവേളകൾ ശരീരത്തെയും ബാധിക്കുന്നു. കളിൽ യോനി കൂടുതൽ ഇറുകിയതായി തോന്നുന്നത് ടെൻഷനുമായോ ഉത്തേജനക്കുറവുമായോ ബന്ധപ്പെട്ടിരിക്കാം.വളരെക്കാലത്തിനു ശേഷം ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീകളിൽ ടെൻഷൻ ഒരു നിർണായക പങ്ക് വഹിക്കും. വേദനാജനകമായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്ത്രീകൾ പരാതിപ്പെടുന്നത് ഇക്കാര്യങ്ങൾ കൊണ്ടാമ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് ഫോർപ്ലേയിൽ ഏർപ്പെടുന്നതിലൂടെ സെക്സ് കൂടുതൽ സുഖകരമാക്കാൻ സഹായിക്കും.

സെക്സിൽ നിന്ന് മാറി നിൽക്കുന്നത് യോനിയിൽ സ്വാഭാവിക ലൂബ്രിക്കേഷൻ കുറയുന്നതിന് കാരണമാകും. അതിനാൽ, ദീർഘനാളുകൾക്ക് ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയാണെങ്കിൽ സ്ത്രീകൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നത് ഫലം ചെയ്യും. സമ്മർദ്ദം ലൈംഗിക ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലൈംഗിക ജീവിതത്തെ സാരമായി ബാധിച്ചേക്കാം. മാത്രമല്ല ഇത് കുറഞ്ഞ സെക്‌സ് ഡ്രൈവിലേക്കും നയിക്കും