
കീവ്: റഷ്യൻ അധിനിവേശത്തെ നേരിടുന്നതിന് വേണ്ടി യുക്രെയിൻ സർക്കാർ രാജ്യത്തെ ജനങ്ങളോട് ആയുധങ്ങൾ എടുത്ത് പോരാടാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നിരവധി പേരാണ് യുക്രെയിൻ സൈന്യത്തിൽ ചേർന്നത്. ഇതിന്റെ തുടർച്ചയായി യുക്രെയിനിലെ ഡൈനാമോ കീവ് എന്ന ഫുട്ബാൾ ക്ളബിലെ കളിക്കാരും പട്ടാളത്തിൽ ചേർന്നതായി വാർത്തകൾ വന്നിരുന്നു.
That are not the actual players, but the Hooligans of the club. Origin of the Photo: https://t.co/LktSwQzwFl
— ZeRoY (@TheRealZeRoY) February 26, 2022
ഒരുപറ്റം യുവാക്കൾ പട്ടാള വേഷത്തിൽ ആയുധവും പിടിച്ചുനിൽക്കുന്ന ചിത്രമാണ് കളിക്കാരുടെ പടമെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പരന്നത്. നിരവധി പ്രശസ്തർ ഫുട്ബാൾ താരങ്ങളുടെ ധൈര്യത്തെ പ്രശംസിച്ച് ട്വീറ്റും ചെയ്തു. യുക്രെയിനിലെ വളരെ പ്രശസ്തമായ ക്ളബ് ആയതിനാൽ ചിത്രത്തിന് വളരെവേഗമാണ് പ്രചാരം ലഭിച്ചത്.
എന്നാൽ യഥാർത്ഥത്തിൽ ഈ ചിത്രം ഡൈനാമോ കീവിന്റെ കളിക്കാരുടേത് അല്ലെന്നും മറിച്ച് ഡൈനാമോ കീവ് ഹൂളിഗൻസ് എന്ന് അറിയപ്പെടുന്ന അവരുടെ ആരാധകരുടെ ചിത്രമാണെന്നുമാണ് ലഭിക്കുന്ന വിവരം. ഏതാനും ക്ളബ് ആരാധകർ പട്ടാളത്തിൽ ചേർന്നപ്പോൾ എടുത്ത ഫോട്ടോ ആണ് കളിക്കാരുടേത് എന്ന രീതിയിൽ പ്രചരിച്ചത്.
That are not the actual players, but the Hooligans of the club. Origin of the Photo: https://t.co/LktSwQzwFl
— ZeRoY (@TheRealZeRoY) February 26, 2022