
മഞ്ചേരി: മഞ്ചേരിയിൽ കാറിൽ കടത്തിയ 15 കിലോ കഞ്ചാവ് പിടികൂടി. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി സി.ഐ സി. അലവിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടകൂടിയത്. ആനക്കയം ചേപ്പൂർ സ്വദേശി നെച്ചിക്കാടൻ സാദിഖലിയെയാണ് (29) കോഴിക്കോട് റോഡിലെ മലബാർ ജ്വല്ലറിക്ക് സമീപം വച്ച് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും കഞ്ചാവ് പിടികൂടിയിരുന്നു.
കഞ്ചാവ് മഞ്ചേരിയിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ രാജേന്ദ്രൻ നായർ, ഷാജിലാൽ, ജില്ലാ ആന്റി നർകോട്ടിക് ടീം അംഗങ്ങളായ ഐ.കെ. ദിനേഷ്, മുഹമ്മദ് സലീം, പി. സവാദ്, പി. ഹരിലാൽ, എം.പി ലിജിൻ, അരുൺ, ഷാനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.