strike

മലപ്പുറം: അന്യസംസ്ഥാന ലോട്ടറി ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ ഇന്ന് ജില്ലാ ലോട്ടറി ഓഫീസും തിരൂർ സബ്ഓഫീസും ഉപരോധിക്കും. മലപ്പുറത്തെ ഉപരോധം രാവിലെ 10.30ന് യു.ഡി.എഫ് ചെയർമാൻ പി.ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്യും. മുഴുവൻ ഏജന്റുമാരും വിൽപ്പനക്കാരും ഉപരോധത്തിൽ അണിനിരക്കണമെന്ന് ജില്ലാ പ്രസിഡന്റ് കനകൻ വള്ളിക്കുന്ന്,ജനറൽ സെക്രട്ടറി കെ.സി രാജു നിലമ്പൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.