
മഞ്ചേരി: എസ്.എൻ.ഡി.പി യോഗം മഞ്ചേരി യൂണിയനു കീഴിലുള്ള എളങ്കൂർ ശാഖായോഗം പണികഴിപ്പിച്ച ഗുരുദേവക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ ഇന്ന് രാവിലെ നടക്കും. തുടർന്ന് പത്തിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി ആരായക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രാഘവൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി അഡ്വ എം. രാജൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് പി.കെ ചന്ദ്രൻ, വൈസ് പ്രസിഡന്റ് ടി. വേലായുധൻ, സെക്രട്ടറി ചെമ്പ്രമ്മൽ മധുസൂദനൻ, പി. അപ്പു എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ബാലസുബ്രഹ്മണ്യൻ സ്വാഗതവും സുകു നന്ദിയും പറയും.