
താനൂർ: 2019ൽ പൂനെയിൽ നടന്ന വാഗ്‌ദേവതാ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള വാഗ്‌ദേവതാ പുരസ്‌കാരം വേദ ലക്ഷ്മിക്ക് ലഭിച്ചു. രാഹുൽ നാരായണൻ സംവിധാനം ചെയ്ത ഇരവ് എന്ന ഷോർട്ട് ഫിലിമിൽ പാപ്പാത്തി എന്ന കഥാപാത്രത്തെയാണ് വേദ ലക്ഷ്മി അവതരിപ്പിച്ചത്. പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. രഞ്ജിത് രാജ് സംവിധാനം ചെയ്ത 'അ' എന്ന ഷോർട്ടു ഫിലിമിൽ മുഖ്യവേഷത്തിലും വിബിൻ ദാസ് സംവിധാനം ചെയ്ത 'കലയും ജീവിതവും' എന്ന ഷോർട്ട് ഫിലിമിലും 'പായ്ക്കപ്പൽ' എന്ന സിനിമയിൽ ഇന്ദ്രൻസിന്റേയും സുരഭിയുടെയും മകളായും വേദലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.