jaleel

മലപ്പുറം​:​ ​ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ് അഭയക്കേസിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്ന ആരോപണവുമായി കെ.ടി.ജലീൽ. നാർക്കോ പരിശോധ നടത്തിയ ബെംഗളൂരുവിലെ ലാബിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സിറിയക് ജോസഫ് മിന്നൽ സന്ദർശനം നടത്തി. പ്രതികളുടെ നാർക്കോ ടെസ്റ്റിന്റെ വിശദാംശങ്ങൾ ലാബിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ.എസ്.മാലിനിയോട് ചോദിച്ചറിഞ്ഞു. ഇക്കാര്യം മാലിനി സി.ബി.ഐക്ക് മൊഴി നൽകിയിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി ഫാദർ കോട്ടൂരിന്റെ സഹോദരന്റെ ഭാര്യ സിറിയക് ജോസഫിന്റെ ഭാര്യാ സഹോദരിയാണ്. ഡോ.മാലിനിയുടെ മൊഴിയുടെ പകർപ്പും ഫേസ്ബുക്കിൽ പങ്കുവച്ച ജലീൽ,​ ആരോപണങ്ങളിൽ യു.ഡി.എഫ് നേതാക്കളെ സംവാദത്തിനും വിളിച്ചു.