home

നിലമ്പൂർ: സി.പി.എമ്മിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന സ്‌നേഹഭവനത്തിന്റെ കട്ടിളവയ്പ്പ് ചടങ്ങ് കോവിലകത്തുമുറിയിൽ നടന്നു. സി.പി.എം നിലമ്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടില്ലാത്ത കുടുംബത്തിന് സ്‌നേഹഭവനം നിർമ്മിച്ചു നൽകുന്നത്. ഡോ.കെ.ആർ. വാസുദേവൻ കട്ടിളവയ്പ്പ് കർമ്മം ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷൻ, ലോക്കൽ സെക്രട്ടറി ടി. ഹരിദാസൻ, ബ്രാഞ്ച് സെക്രട്ടറിമാരായ പി. അനിൽ, വി. ശ്രീധരൻ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ അരുമ ജയകൃഷ്ണൻ, പടവെട്ടി ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. 9 ലക്ഷത്തോളം രൂപ ചെലവിട്ടാണ് സി.പി.എം വീട് നിർമ്മിച്ചു നൽകുന്നത്.