d
വളാഞ്ചേരി മുതൽ ലഡാക്ക് വരെ കാൽ നടയായി സഞ്ചരിച്ച അബ്ബാസിനും ഭാര്യ ഷഹനക്കും നൽകിയ സ്വീകരണം

വളാഞ്ചേരി: വളാഞ്ചേരി മുതൽ ലഡാക്ക് വരെ കാൽനടയായി സഞ്ചരിച്ച സൈനികൻ അബ്ബാസും ഭാര്യ ഷഹനയും നാട്ടിലെത്തി. രാജ്യത്തിന്റെ വൈവിധ്യങ്ങൾ നേരിട്ടാസ്വദിച്ച് 14 സംസ്ഥാനങ്ങൾ താണ്ടിയാണ് അബ്ബാസും ഭാര്യ ഷഹനയും 106 ദിവസം കൊണ്ട് ലഡാക്കിൽ എത്തിയത്. മലപ്പുറം സൈനിക കൂട്ടായ്മയും വളാഞ്ചേരി ഷട്ടിൽ ക്ലബും ചേർന്നാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും തുറന്ന വാഹനത്തിൽ നിരവധി ബൈക്കുകളുടെയും അനൗൺസ്‌മെന്റ് വാഹനത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചത്. തുടർന്ന് വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നടന്ന സ്വീകരണ യോഗം വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ അഷാഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. എടയൂർ പഞ്ചായത്തംഗം ജാഫർ പുതുക്കുടി, മലപ്പുറം സൈനിക കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി സബ് മേജർ ബീരാൻ കുട്ടി പൊന്നാട്, സെക്രട്ടറി ഹരീഷ് വാഴയൂർ, റിട്ട. സുബേദാർ സതീഷ് കോട്ടക്കൽ,
വളാഞ്ചേരി ഷട്ടിൽ ക്ലബ് അംഗങ്ങളായ കെ.മുഹമ്മദ് മുസ്തഫ, എ.എസ്.ഐ. ഇഖ്ബാൽ, വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിഡന്റ് കല്ലൻ മണി, പ്രസ് കബ്ബ് ഭാരവാഹി മെഹബൂബ് തുടങ്ങിയവർ സംസാരിച്ചു.

വളാഞ്ചേരി മുതൽ ലഡാക്ക് വരെ കാൽ നടയായി സഞ്ചരിച്ച് തിരിച്ചെത്തിയ അബ്ബാസിനും ഭാര്യ ഷഹനക്കും നൽകിയ സ്വീകരണം