d
സമ്മാനമായ കാർ മാനസ ടെക്സ്‌റ്റൈയിൽസ് അധികൃതർ കൈമാറുന്നു

തിരൂരങ്ങാടി: നറുക്കെടുപ്പിലൂടെ ലഭിച്ച കാർ പങ്കിട്ട് അയൽവാസികൾ. ജനുവരി 12നാണ് ചെമ്മാട് പ്രവർത്തിക്കുന്ന മാനസ ടെക്‌സ്‌റ്റൈൽസിൽ നിന്നും ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി കാടശ്ശേരി അഞ്ജുവിന് മാരുതി ബൊലേനോ കാർ നറുക്കെടുപ്പിലൂടെ ലഭിച്ചത്. ഈ കാർ അയൽവാസിയായ പഞ്ചാരയിൽ സിനീഷുമായി പങ്കിട്ടെടുക്കാൻ തീരുമാനിച്ചതായി ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ജൂൺ 22ന് സിനീഷിന്റെ വിവാഹ നിശ്ചയത്തിന് വേണ്ടി മാനസയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങിയിരുന്നു. ഈ സമയം അയൽവാസിയായ അഞ്ജുവും കൂടെ പോയിരുന്നു. വസ്ത്രങ്ങൾ എടുത്ത ശേഷം കിട്ടിയ കൂപ്പൺ എല്ലാവർക്കും നൽകി പേരെഴുതി ഇടുകയായിരുന്നു. ഇതിൽ അയൽവാസിയായ അഞ്ജുവിനാണ് കാർ സമ്മാനമായി നറുക്കെടുപ്പിൽ ലഭിച്ചത്. ഇതോടെ വസ്ത്രം എടുത്ത സനീഷുമായി തന്റെ പേരിൽ ലഭിച്ച സമ്മാനം പങ്കുവയ്ക്കാൻ തീരുമാനിച്ച് അഞ്ജു മാതൃക കാണിക്കുകയായിരുന്നു. സമ്മാനമായ കാർ ശനിയാഴ്ച്ച രണ്ട്‌പേർക്കും മാനസ ടെക്സ്‌റ്റൈൽസ് അധികൃതർ കൈമാറി.