charging-station-

പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ചങ്ങരംകുളം, പുത്തൻപള്ളി, മാറഞ്ചേരി, ചമ്രവട്ടം ജംഗ്ഷൻ, വെളിയംകോട് എന്നിവിടങ്ങളിലാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. പെട്രോൾ ഡീസൽ വിലവർദ്ധന അനിയന്ത്രിതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. വാഹനങ്ങൾ വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള പരിസ്ഥിതി മലിനീകരണവും ഗുരുതരമായി കൊണ്ടിരിക്കുകയാണ്. അതിനാൽ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ ടു വീലർ, ത്രീ വീലർ വാഹനങ്ങൾ ഇവിടെ നിന്നും ചാർജ് ചെയ്യാം.