registration
രജിസ്ട്രേഷൻ

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്റെ പുതിയ ബാച്ച് പത്താം തരം, പ്ലസ് വൺ തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ ചേരുന്ന പി.വി. ഹരി കോട്ടക്കൽ, പത്താം തരം തുല്യതാ കോഴ്സിൽ ചേരുന്ന പി. ആയിഷ മൊറയൂർ എന്നിവർക്ക് രജിസ്‌ട്രേഷൻ ഫോം നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം അദ്ധ്യക്ഷനായി. ഫെബ്രുവരി 28 വരെയാണ് പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് രജിസ്‌ടേഷൻ നടക്കുന്നത്. സിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളിലും രജിസ്‌ട്രേഷനുള്ള മാർഗ നിർദേശങ്ങൾ ലഭിക്കും. ഫോൺ : 0483 2734670.