
മലപ്പുറം: ഇന്നലെ 2,616 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 2,470 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 28 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 14 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 104 പേർക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 7, 430 സാമ്പിളുകളാണ് പരിശോധിച്ചത്.
61,79,781 ഡോസ് വാക്സിൻ നൽകി
ജില്ലയിൽ 61,79,781 ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തു. ഇതിൽ 15 വയസ്സിന് മുകളിൽ പ്രായമുള്ള 33,92,038 പേർക്ക് ഒന്നാം ഡോസും 27,54,183 പേർക്ക് രണ്ടാം ഡോസും 33,560 പേർക്ക് കരുതൽ ഡോസ് വാക്സിനുമാണ് നൽകിയത്.