d
വനിത ഹോസ്റ്റൽ വനിത മിത്ര കേന്ദ്രം

പെരിന്തൽമണ്ണ: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ജോലിക്കാരായ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതമായി താമസിക്കുന്നതിന് ആധുനിക സൗകര്യത്തോട് കൂടിയ ഹോസ്റ്റൽ വനിതാ മിത്ര കേന്ദ്രം പെരിന്തൽമണ്ണയിൽ പ്രവർത്തന സജ്ജമായി. ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നിർഭയമായും സുരക്ഷിതമായും താമസിക്കാൻ കഴിയുന്ന ഒരിടം പെരിന്തൽമണ്ണയിൽ ഉണ്ടാവുക എന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ നിന്ന് എരവിമംഗലത്ത് ലീസിന് അനുവദിച്ച സ്ഥലത്ത് കേന്ദ്ര,​ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് ഈ ഹോസ്റ്റൽ നിർമ്മാണം പൂർത്തികരിച്ചിട്ടുളളത്.
ഈ മാസം ആരംഭിക്കുന്ന വനിതാ മിത്ര കേന്ദ്രത്തിൽ വൈഫൈ സൗകര്യം, നാപ്കിൻ ഇൻസിനേറ്റർ, നാപ്കിൻ വെൻഡിംഗ് മെഷീൻ തുടങ്ങിയ വിവിധ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സിംഗിൾ, ഡബിൾ, ട്രിപ്പിൾ, അംഗപരിമിതർക്കുള്ള റൂം എന്നിങ്ങനെ തരം തിരിച്ച് 100 പേർക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളാണ് ഈ ഹോസ്റ്റലിലുള്ളത്. രാത്രി വൈകി ജോലി സ്ഥലങ്ങളിൽ നിന്നും നിന്നും എത്തിച്ചേരുന്നവർക്കും പ്രവേശനത്തിന് പ്രത്യേക അനുമതി നൽകുന്നതാണ്. പെരിന്തൽമണ്ണ ടൗണിൽ കുറഞ്ഞ ദിവസത്തേക്ക് എത്തിച്ചേരുന്ന വിദ്യാർത്ഥിനികൾക്കും ഉദ്യോഗാർത്ഥികൾക്കും മറ്റും അതിഥി സൗകര്യങ്ങളും ലഭ്യമാണ്. ഹോസ്റ്റൽ സൗകര്യം ആവശ്യമുളളവർക്ക് 9188121454, 9496015010, 04952766464 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.