അരീക്കോട്: മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി യുവാവ് സഹായം തേടുന്നു. അരീക്കോട് ചെമ്രക്കാട്ടൂർ കളത്തിങ്ങൽ സ്വദേശി പേങ്ങാട്ടിക്കുന്നത്ത് വീട്ടിൽ ബിനുവാണ് (24) സുമനസ്സുകളുടെ സഹായം തേടുന്നത്. മജ്ജ മാറ്റിവച്ച് തുടർന്ന് ഒരുവർഷത്തോേളം ചികിത്സ നടത്തണം. 40 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ചിലവ് വരുന്നത്. ഇത്രയും വലിയ തുക കണ്ടെത്താൻ ഈ നിർധന കുടുംബത്തിന് സാധിക്കില്ല. അരീക്കോട്, കുഴിമണ്ണ, കാവനൂർ പഞ്ചായത്ത് പ്രസിഡന്റുമാർ രക്ഷാധികാരികളായി കൊണ്ട് ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് അരീക്കോട് ബ്രാഞ്ച് അക്കൗണ്ട് നമ്പർ : 0479073000000506. ഐ.എഫ്.എസ്.സി : SIBL0000479. ഗൂഗിൾ പേ നമ്പർ: 8089952830