
മഞ്ചേരി: എളങ്കൂർ ചെറുകുളത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കയറി മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ക്വാർട്ടേഴ്സിലെത്തി രണ്ടുപേർ മൊബൈൽ ഫോണും പണവും കവർന്നത്. സംഭവത്തിൽ മമ്പാട് സ്വദേശി പത്തെക്കടവൻ ഷബീബിനെ സ്ഥലത്ത് വച്ച് തന്നെ അതിഥി തൊഴിലാളികൾ പിടികൂടി പൊലീസിനെ ഏൽപ്പിച്ചിരുന്നു.
ഓടി രക്ഷപെട്ട കരിങ്കല്ലത്താണി സ്വദേശി കണ്ടാമംഗലത്ത് വീട്ടിൽ മോഹൻ കുമാറിനെ മണ്ണാർക്കാട് നിന്നും മണ്ണാർക്കാട് പൊലീസിന്റെ സഹായത്തോടെ മഞ്ചേരി പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സി.അലവിയുടെ നിർദ്ദേശപ്രകാരം എസ്.ഐമാരായ രാജേന്ദ്രൻ നായർ, കമറുസ്സമാൻ, സ്‌പെഷൽ ഇൻവിറ്റേഷൻ ടീം അംഗങ്ങൾ ആയ, സി. സവാദ്., ഐ.കെ. ദിനേഷ്, കെ. സിറാജ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.