
വേങ്ങര: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പാക്കടപ്പുറായ താഴങ്ങാടിയിലെ പ്രവാസി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും രണ്ട് ലക്ഷവും വേങ്ങര പഞ്ചായത്തിന്റെ വികസനഫണ്ടിൽ നിന്നുള്ള അഞ്ച് ലക്ഷവും വിനിയോഗിച്ചാണ് റോഡ് നിർമിച്ചത്. പരിപാടിയിൽ പഞ്ചായത്തംഗം ടി.ടി. അബ്ദുൽ കരീം അദ്ധ്യഷനായി. വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ്, സെക്രട്ടറി ഉമ്മർ, അബൂബക്കർ എന്നിവർ പങ്കെടുത്തു.