എടപ്പാൾ: മേൽപ്പാല ഉദ്ഘാടനത്തെ തുടർന്ന് നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്ക്കാരങ്ങൾ വിലയിരുത്താനും,മാറ്റങ്ങൾ വരുത്തുന്നതിനുമായി ട്രാഫിക്ക് റഗുലേറ്ററ്റി അതോറിറ്റി യോഗം നാളെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. മേൽപ്പാലത്തിന് താഴെ ടാക്സി കാറുകൾ നിറുത്തുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും ടാക്സി ഡ്രൈവർമാരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികൾ അധികൃതർക്ക് പരാതിയും നൽകിയിരുന്നു . ഈ വിഷയവും യോഗം ചർച്ച ചെയ്യും. മേൽപ്പാല ഉദ്ഘാടനം നടക്കുന്നതോടെ മേൽപ്പാലത്തിന്റെ താഴെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ നിറുത്താൻ സൗകര്യം നൽകുമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ പൊലീസ് എയ്ഡ്പോസ്റ്റും ശുചിമുറിക്കും സ്ഥലം മാറ്റിയതോടെ പാർക്കിംഗിന് സ്ഥലമില്ലാതെയായി. ടാക്സി കാറുകളടക്കം പാലത്തിനടിയിൽ പാർക്കിംഗ് ആരംഭിച്ചതോടെ വ്യാപാരികൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.