 
കോട്ടയ്ക്കൽ: സ്കൂൾ ചുമരുകളിൽ വർണങ്ങളുടെ മായാജാലം തീർത്ത് ചിത്രകലാ അദ്ധ്യാപകൻ. കോട്ടൂർ എ.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ ഗഫൂർ ഒളവട്ടൂരാണ് സ്കൂൾ ചുമരിൽ മായാജാലം തീർക്കുന്നത്.
സ്കൂൾ വിട്ടതിന് ശേഷമുള്ള സമയത്താണ് സ്കൂളുകളിലെ യു.പി വിഭാഗം കെട്ടിടത്തിലെ ചുമരിൽ പ്രകൃതിയുടെ മനോഹര കാൻവാസൊരുക്കുന്നത്. ക്ലാസ് മുറികളോട് ചേർന്ന ചുമരുകളിൽ കുട്ടികൾക്കായി പഠനാനുബന്ധിയായ ചിത്രങ്ങളാണ് അദ്ദേഹം വരയ്ക്കുന്നത്. അദ്ധ്യാപകനായി ചേരുന്നതിനു മുൻപ് വിവിധ രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി ബോർഡുകളും ബാനറുകളും ഒരുക്കലായിരുന്നു ജോലി. മാനേജ്മെന്റിന്റേയും സഹ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മറ്റും പിന്തുണയാണ് ഗഫൂറിന് പ്രചോദനം.