exam
പരീക്ഷ

തേഞ്ഞിപ്പലം: നിരുത്തരവാദപരവും ബുദ്ധിശൂന്യവുമായ തീരുമാനങ്ങളിലൂടെ ഇടത് സിൻഡിക്കേറ്റും വൈസ്ചാൻസലറും കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാസമ്പ്രദായം തകർത്തിരിക്കുകയാണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) കാലിക്കറ്റ് സർവകലാശാല മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചോദ്യപേപ്പറുകൾ ഓൺലൈനായി നൽകി പരീക്ഷകളുടെ രഹസ്യസ്വഭാവവും സർവകലാശാല ഇല്ലാതാക്കിയെന്നും സർവകലാശാലയുടെ വികലമായ തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമുയരുമെന്നും യോഗം അറിയിച്ചു. സംസ്ഥാന ട്രഷറർ ഡോ. ടി. മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡോ. ടി.കെ ഉമർ ഫാറൂഖ് ആദ്ധ്യക്ഷത വഹിച്ചു. ഡോ. ഇ.എഫ് വർഗീസ്, ഡോ. എൻ.കെ മുഹമ്മദ് അസ്ലം, ഡോ. ബിജു ജോൺ, ഡോ. വി.ജി പ്രശാന്ത്, പ്രൊഫ. സി. അഷ്റഫ്, ഡോ. ലക്ഷ്മി ആർ, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.