 
നിലമ്പൂർ: നഗരസഭയിലെ വരടേംപാടം ഡിവിഷനിൽ പുതുതായി നിർമ്മിച്ച് കോട്ടക്കൽ പാത്ത് വേ തുറന്നുകൊടുത്തു. നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ പി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്‌കറിയ കിനാതോപ്പിൽ, കൗൺസിലർ പി. ശബരീശൻ, പി. പ്രസാദ്, ഗിരീശൻ, ബാബുരാജൻ, കെ. ബാലകൃഷ്ണൻ തുടങ്ങിയവരും പ്രദേശവാസികളും സംബന്ധിച്ചു. മൂന്ന് ലക്ഷം രൂപ ചെലവിട്ടാണ് പാത്ത് വേ നിർമ്മാണം പൂർത്തീകരിച്ചത്.