
നിലമ്പൂർ: ഒരേക്കർ കൃഷിസ്ഥലത്ത് നിന്ന് കഞ്ചാവു ചെടികൾ കണ്ടെത്തി. മൂന്ന് മാസം പ്രായമായ പൂവിട്ട നാല് കഞ്ചാവ് ചെടികളാണ് പാണ്ടിക്കാട് തെയ്യംമ്പാടി കുത്തിലെ കൃഷിത്തോട്ടത്തിൽ കാളികാവ് എക്‌സൈസ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. തോട്ടം പരിപാലകനായ തെയ്യംമ്പാടിക്കുത്ത് സ്വദേശി തോരക്കാടൻ കരീമിനെ കസ്റ്റഡിയിലെടുത്തു. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണ് ഇയാൾ കഞ്ചാവ് വളർത്തുന്നതെന്ന് കാളികാവ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഒ വിനോദ് പറഞ്ഞു. പ്രിവന്റീവ് ഓഫിസമാരായ പി. സുധാകരൻ, ശ്രികുമാർ, സിവിൽ എക്‌സൈസ് ഓഫീസർ എൻ. മുഹമ്മദ് ശരീഫ്, ടി സുനീർ, എക്‌സൈസ് ഡ്രൈവർ സവാദ് നാലകത്ത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് ചെടി കണ്ടെത്തിയ സ്ഥലം മഞ്ചേരി എക്‌സൈസ് പരിധിയിലായതിനാൽ പ്രതിയെ കൈമാറി.