dcfd

മലപ്പുറം : ജനതാദൾ (എസ്) ജില്ലാ പ്രവർത്തക യോഗം മലപ്പുറത്ത് ചേർന്നു. യോഗത്തിൽ അമ്പതംഗ ജില്ലാ കമ്മിറ്റിയംഗങ്ങളേയും 16 പേരെ സംസ്ഥാന നിർവാഹക സമിതിയിലേക്കും തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി അഡ്വ.പി.എം ഷഫറുള്ളയെ തിരഞ്ഞെടുത്തു. ജില്ലാ റിട്ടേണിംഗ് ഓഫീസർ പി.എം ആലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ആർ. മുഹമ്മദ് ഷാ,പ്രൊഫ.പി. എബ്രഹാം, മാത്യു, ഖാദർ തവനൂർ, ബാബു മംഗലം, എൻജിനിയർ മൊയ്തീൻകുട്ടി, ബാലസുബ്രമണ്യൻ, പിൻപുറത്ത് ശ്രീനിവാസൻ, ഭൂട്ടോ ഉമ്മർ, ഷരീഫ് മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.