
കോട്ടക്കൽ: 2020 ഫെബ്രുവരി 13ന് കോട്ടക്കൽ ചട്ടി പറമ്പിനടുത്ത് വലിയ പറമ്പിൽ മൂന്നര കോടിയോളം രൂപ കുഴൽപ്പണം തട്ടിയ കേസിൽ താനൂർ സ്വദേശിയെ കോട്ടക്കൽ പൊലീസ് ഇൻസ്‌പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റു ചെയ്തു. താനൂർ താനാളൂർ സ്വദേശി ചിറ്റകത്ത് സയ്യിദ് അഫ്‌രീദ് തങ്ങളെയാണ് (22) കഴിഞ്ഞ ദിവസം വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ പ്രതികളായ മറ്റ് എട്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കോട്ടക്കൽ പൊലീസ് സബ് ഇൻസ്‌പെക്ടർ പി.കെ. ഷാജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സെബാസ്റ്റ്യൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.