vaccine

മലപ്പുറം: ഇന്നലെ 1349 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 1291 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 46 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 12 പേർക്ക് യാത്രയ്ക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 5069 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.


62,11,190 ഡോസ് വാക്സിൻ വിതരണം ചെയ്തു

മലപ്പുറം: ജില്ലയിൽ 62,11,190 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ. രേണുക അറിയിച്ചു. ഇതിൽ 15 വയസിന് മുകളിൽ പ്രായമുള്ള 34,02,328 പേർക്ക് ഒന്നാം ഡോസും 27,69,485 പേർക്ക് രണ്ടാം ഡോസും 39,377 പേർക്ക് കരുതൽ ഡോസ് വാക്സിനുമാണ് നൽകിയത്.