d
ചാമ്പ്യന്മാരായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ ക്രിക്കറ്റ് ടൂർണ്ണമെന്റ് ടീച്ചിംഗ് ഡിപ്പാർട്ട്‌മെന്റ് ടീം

പെരിന്തൽമണ്ണ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്‌മെന്റ് ചാമ്പ്യൻഷിപ്പ് നിലനിറുത്തി. ഫൈനലിൽ ജെംസ് കോളേജിനെ പരാജയപ്പെടുത്തി. എം.ഇ.എസ് മമ്പാടിനെ പരാജയപ്പെടുത്തി പിടി.എം ഗവ. കോളേജ് മൂന്നാംസ്ഥാനം കരസ്ഥമാക്കി. എസ്.എൻ.ഡി.പി കോളേജ് പെരിന്തൽമണ്ണ, പി.ടി.എം കോളേജ്, എം.ഇ.എസ് പൊന്നാനി കോളേജുകളാണ് ഈ വർഷം ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. ഫൈനൽ മത്സരം പി.ടി.എം കോളേജ് അസോസിയേറ്റ് പ്രൊഫ. സുനിൽ എം.കെ ഉദ്ഘാടനം ചെയ്തു. വിബിൻദാസ്, അക്ബർ എന്നിവർ സംസാരിച്ചു.