covid-test

മലപ്പുറം: തികച്ചും ഏകപക്ഷീയമായി മൂന്നാം തവണയും കൊവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച സർക്കാരിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് എല്ലാവിധ കൊവിഡ് പരിശോധനകളും അടിയന്തരമായി നിറുത്തിവെക്കുമെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസയേഷൻ ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി. സ്വകാര്യ ലബോറട്ടറി മേഖലകളെ തളർത്തും വിധം യാതൊരുവിധ ചർച്ചയും നടത്താതെ എടുത്ത ഈ തീരുമാനം പ്രതിഷേധാർമാണ്. ഗുണമേന്മ ഉറപ്പാക്കിയും മാനദണ്ഡങ്ങൾ കർശനമായി പാലിച്ചും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ പരിശോധനകൾ നടത്താൻ കഴിയാത്ത സാഹചര്യമാണ്. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സമര രംഗത്തിറങ്ങാൻ തീരുമാനിച്ചതായും പ്രസിഡന്റ് കെ. അബ്ദുസ്സലാം, സെക്രട്ടറി ടി.പി സഫ്വാൻ,​ ട്രഷറർ സൈനുൽ ആബുദീൻ എന്നിവർ അറിയിച്ചു