
നിലമ്പൂർ: നിലമ്പൂർ ഷൊർണ്ണൂർ പാതയിൽ മാർച്ച് ഒന്നിന് ആരംഭിക്കുന്ന അൺ റിസർവ്ഡ് സ്‌പെഷ്യൽ എക്സപ്രസ്സിന് മുഴുവൻ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ ഉത്തരവിറക്കി. നേരത്തെ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തിൽ നിറുത്തലാക്കിയ പാസ്സഞ്ചറുകളിലൊന്നാണ് സ്‌പെഷ്യൽ എക്സപ്രസ്സായി മാർച്ച് ഒന്നു മുതൽ ഓടിത്തുടങ്ങുന്നത്. പാതയിലെ മുഴുവൻ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കാതെയാണ് അന്ന് റെയിൽവേ ഉത്തരവിറങ്ങിയത്. മുഴുവൻ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ച് വിജ്ഞാപനം പിന്നീടുണ്ടാവുമെന്നും റെയിൽവേ അറിയിച്ചിരുന്നു. എക്സപ്രസ്സ് ആയതിനാൽ ടിക്കറ്റ് നിരക്കിലെ വർദ്ധനവ് തുടരുകയും ചെയ്യും.