
മലപ്പുറം: പ്രമുഖ 'സ്വദേശി" ദോത്തി ബ്രാൻഡായ രാംരാജിന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം യാഷ് നിയമിതനായി. ''കെ.ജി.എഫ്"" എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ 'റോക്കി" എന്ന നായകവേഷത്തിലൂടെ ശ്രദ്ധേയനായ കന്നഡ താരമാണ് യാഷ്.
കഠിനാദ്ധ്വാനത്തിലും സാമൂഹിക പ്രതിബദ്ധതയിലും യുവത്വത്തിന് മാതൃകയായ യാഷിനെ ബ്രാൻഡ് അംബാസഡറായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രാംരാജ് വ്യക്തമാക്കി. ദോത്തികൾ, ഷർട്ടുകൾ, നൈറ്റ് വിയറുകൾ, ഫാബ്രിക്സ്, കിഡ്സ്, വിമൻസ് തുടങ്ങിയ വിഭാഗങ്ങളിൽ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളും വിതരണക്കാരും കയറ്റുമതിക്കാരുമാണ് രാംരാജ് കോട്ടൺ. 50,000ലധികം നെയ്‌ത്തുകുടുംബങ്ങളാണ് രാംരാജിനൊപ്പമുള്ളത്.