crime
അതിക്രമം

വഴിക്കടവ്: വരക്കുളത്തെ വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതി വഴിക്കടവ് പൊലീസിന്റെ പിടിയിലായി. വരക്കുളത്തുള്ള കീഴ്പുള്ളി വിനീഷ് എന്ന കുട്ടാപ്പിയാണ് (26) പിടിയിലായത്.

കഴിഞ്ഞ മാസം 28ന് പുലർച്ചെ വരകുളത്തെ വീട്ടിൽ നിന്നും മണിമൂളിയിലെ ചർച്ചിലേക്ക് ഒറ്റയ്ക്ക് നടന്നു പോകുംവഴിയാണ് മണിമൂളി ടൗണിലേക്ക് എത്തുന്ന നടപ്പാലത്തിനടുത്തുവച്ച് ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എതിരെവന്ന യുവാവ് ബൈക്ക് നിറുത്തി ലൈംഗിക അതിക്രമത്തിന് മുതിർന്നത്. വീട്ടമ്മ ഒഴിഞ്ഞു മാറി ഒച്ചവച്ചതോടെ പ്രതി ബൈക്കിൽ രക്ഷപെടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്‌.പി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ വഴിക്കടവ് ഇൻസ്‌പെക്ടർ അബ്ദുൽ ബഷീറും പ്രത്യേക അന്വേഷണ സംഘവും പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ചും ബൈക്കുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. വിനീഷ് വീട്ടമ്മയെ മുമ്പ് പരിചയമുള്ളയാളും പ്രദേശത്തുകാരനുമാണ്. പ്രതി കുറ്റം സമ്മതിച്ചു. തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി.