പെരിന്തൽമണ്ണ: 2021-22 സാമ്പത്തിക വർഷം ഭിന്നശേഷിക്കാർക്കായുള്ള മുചക്ര വാഹന വിതരണത്തിന്റെ ഉദ്ഘാടനം എം.എൽ.എ നജീബ് കാന്തപുരം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിഹിതം 20 ലക്ഷം രൂപ ചെലവഴിച്ച് 21 ഗുണഭോക്താകൾക്കാണ് മുചക്ര വാഹനം നൽകിയത്. പരിപാടിയിൽ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ മുഹമ്മദ് അലി ആമുഖ പ്രസംഗം നടത്തി. ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അസീസ് പട്ടിക്കാട്, വികസന കാര്യ ചെയർമാൻ അയമു എന്ന മാനു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജ്മ റഹ്മത്തുള്ള സംസാരിച്ചു. വൈസ് പ്രസിഡന്റ് വനജ കുന്നംകുളത്ത്, ബ്ലോക്ക് മെമ്പർമാരായ അഡ്വക്കേറ്റ് നജ്മ തംഷീറ, മുഹമ്മദ് നയീം, വിൻസി, ശിശു വികസന പദ്ധതി ഓഫീസർ ടിറ്റി എന്നിവരും പങ്കെടുത്തു.